ദോഹ: ഖത്തറിലെ പ്രവാസി സമൂഹത്തിനായി സംഘടിപ്പിച്ച ഏറ്റവും വലിയ കായിക മാമാങ്കമായ 'എക്സ്പാറ്റ് സ്പോർട്ടീവ് മീറ്റ് 2026'-ൽ മികച്ച പ്രകടനവുമായി ടീം UNIQ (യൂണിക്). ആസ്പയർ സോൺ വാം-അപ്പ് ട്രാക്കിൽ നടന്ന മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി ടീം അംഗങ്ങൾ മെഡലുകൾ വാരിക്കൂട്ടി.
മികച്ച താരങ്ങൾ അണിനിരന്ന കായിക വേദിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചാണ് ടീം UNIQ ശ്രദ്ധേയമായ വിജയങ്ങൾ കരസ്ഥമാക്കിയത്.ക്രിക്കറ്റ് ബൗളിംഗ്( രണ്ടാം സ്ഥാനം)
പെനാൽറ്റി ഷൂട്ടൗട്ട് (മൂന്നാം സ്ഥാനം)
റിലേ (വനിതകൾ - 30 വയസ്സിന് മുകളിൽ- മൂന്നാം സ്ഥാനം)
200 മീറ്റർ ഹീറ്റ്സ് (ഫൈനലിസ്റ്റ്)
ആം റെസ്ലിംഗ് (വനിതകൾ-സെമി ഫൈനലിസ്റ്റ്)എന്നിമത്സരങ്ങളിലാണ് ടീം UNIQ
നേട്ടങ്ങളുടെ ട്രാക്കിൽ
മിന്നും പ്രകടനംകാഴ്ചവച്ചത്
പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച പരിപാടിയുടെ മികച്ച ഏകോപനത്തെ ടീം UNIQ പ്രശംസിച്ചു. ......
ദോഹ: ഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ അമേരിക്കയും ഇറാനും തമ്മിൽ നടന്നു വരുന്ന ചർച്ചകളെ ഖത്തർ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ഈ ചർച്ചകൾ മേഖലയിലെ സുരക്ഷയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്ന ഒരു സമഗ്ര കരാറിലേക്ക് നയിക്കുമെന്ന് ഖത്തർ പ്രത്യാശ പ്രകടിപ്പിച്ചു.
ചർച്ചകൾക്ക് വേദിയൊരുക്കുകയും സൗകര്യങ്ങൾ ഒരുക്കുകയും ചെയ്ത ഒമാന്റെ നടപടിയെ ഖത്തർ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. ......
ദോഹ:മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിൽ ഡ്യൂട്ടി ഫ്രീ വിപണനത്തിൽ ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം സ്ഥാനത്തെത്തിയതായി 'എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ' (ACI) റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളത്തിലെ മൊത്തം വിൽപനയുടെ 38 ശതമാനവും ഡ്യൂട്ടി ഫ്രീ വിഭാഗത്തിൽ നിന്നാണ്.
മിഡിൽ ഈസ്റ്റ് മേഖലയിൽ ഡ്യൂട്ടി ഫ്രീ വിൽപനയിൽ ഖത്തർ (38%) ഒന്നാമതും, തൊട്ടുപിന്നാലെ യുഎഇ (36%), ബഹ്റൈൻ (34%) എന്നിവയുമാണ്. ......
ചെങ്ങന്നൂർ: ചെറിയനാട് ലൂർദ് മാതാ റോമൻ കത്തോലിക്ക ദേവാലയത്തിലെ പാദുകാവൽ തിരുനാളിന് ഭക്തിസാന്ദ്രമായ തുടക്കം. . ഇടവക വികാരി ഫാ.......
ദോഹ: ഖത്തറിലെ നിലമ്പൂർ പ്രവാസികളുടെ കൂട്ടായ്മയായ 'ഖത്തർ-നിലമ്പൂർ കൂട്ടം' പന്ത്രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "നിലമ്പൂർ പാട്ടുത്സവം - സീസൺ 12" ഫെബ്രുവരി 10 ചൊവ്വാഴ്ച അരങ്ങേറും. ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വൈകുന്നേരം 4 മണി മുതൽ ഐസിസി (ICC) അശോക ഹാളിലാണ് പരിപാടി നടക്കുന്നത്.
നിലമ്പൂരിന്റെ കലാ-സാഹിത്യ-സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാപരിപാടികളാണ് ഇത്തവണയും അണിയറയിൽ ഒരുങ്ങുന്നത്. ......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ഡ്രൈവ് യുവർ ഡ്രീം വിത്ത് ഗ്രാൻഡ് മെഗാ പ്രമോഷന്റെ ആദ്യഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ വിപുലമായ ചടങ്ങോടെ വിതരണം ചെയ്തു. 10 ഭാഗ്യ വിജയികൾക്ക് 2000 ഖത്തർ റിയൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്സെന്റ് 2026 മോഡൽ കാറും ആണ് സമ്മാനമായി ലഭിച്ചത്.
2026 ജനുവരി 1 മുതൽ ജൂൺ 24 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 ഹ്യുണ്ടായി ആക്സന്റ് കാറുകൾ, 1,00,000 ഖത്തർ റിയാൽ ക്യാഷ്, എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാള് ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ......
ന്യൂഡൽഹി: 2000–01 അധ്യയന വർഷം മുതൽ ഈവനിംഗ് ക്ലാസുകൾ, പാർട്ട് ടൈം, ഓൺലൈൻ അല്ലെങ്കിൽ വിദൂര വിദ്യാഭ്യാസ രീതിയിലൂടെ നേടിയ എൽഎൽബി (LLB) ബിരുദങ്ങൾ അഭിഭാഷക എൻറോൾമെന്റിന് പരിഗണിക്കില്ലെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) വ്യക്തമാക്കി. നോൺ-റെഗുലർ രീതിയിൽ നിയമ ബിരുദം നേടിയവരുടെ എൻറോൾമെന്റുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര നിയമ മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
പ്രധാന മാറ്റങ്ങൾ ഇങ്ങനെ:
അംഗീകാരം റദ്ദാക്കിയത്: 1989-ലെ റൂൾസ് ഓഫ് ലീഗൽ എഡ്യൂക്കേഷൻ പ്രകാരം ഈവനിംഗ് കോഴ്സുകൾക്ക് അനുമതിയുണ്ടായിരുന്നു. ......
മേടം: ദിവസം മേടം രാശിക്കാർക്ക് അനുകൂലമാണ്. ജോലിയും മറ്റു പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയാക്കാൻ കഴിയും.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസ് ജിയോളജി ആൻഡ് ജോഫിസിക്സ് വകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ. സുനിൽ പി എസ് , ഹിമാലയൻ മേഖലയിലെ ഭൂകമ്പ ഗവേഷണ പദ്ധതിക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) സ്പേസ് ആപ്ലിക്കേഷൻ സെന്റർ (SAC) 35 ലക്ഷം രൂപയുടെ ഗവേഷണ ധനസഹായം അനുവദിച്ചു.
നിസാർ യൂട്ടിലൈസേഷൻ പ്രോഗ്രാമിന്റെ (NISAR-UP) ഭാഗമായുള്ള ഈ പിന്തുണ നാസയും, ഇസ്രോയും (NASA-ISRO) സംയുക്തമായി നിസാർ (NISAR) ഉപഗ്രഹം 30 ജൂലൈ 2025ൽ വിക്ഷേപിച്ചതിനുശേഷം SAC-ISRO പ്രഖ്യാപിച്ച ആദ്യത്തെ ഗവേഷണ ഗ്രാന്റുകളിൽ ഒന്നാണിത്. ......